തിരുവോണ ദിനത്തിൽ തങ്ങളുടെ പത്താം ചിത്രം അനൗൺസ് ചെയ്ത് വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്

September 6, 2025
Weekend Blockbusters has announced its 10th movie

മലയാളികൾക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷൻ ഹൗസ് ആയ വീക്കെൻ ബ്ലോക്ക് ബസ്റ്റർസിന്റെ പത്താമത് ചിത്രം വരുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ‘പടക്കളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഫേവറേറ്റ് ആക്ടർ ആയി മാറിയ സന്ദീപ് പ്രദീപിനെ നായകനാക്കി ‘ജോൺ ലൂതർ’ എന്ന ചിത്രത്തിനു ശേഷം അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ഒരു പ്രോമോ വീഡിയോയിലൂടെ ആണ് തിരുവോണ ദിനത്തിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് തങ്ങളുടെ പത്താമത് ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തുവിട്ടിരിക്കുന്നത്

മലയാളികൾക്ക് ‘മിന്നൽ മുരളി’, ‘RDX’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡേയ്സ്’ എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ സിനിമ ആയിരിക്കും ഇത് എന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം. കാസ്റ്റ്, ക്രൂ, റിലീസ് തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. ഓണാഘോഷത്തെ ഇരട്ടിയാക്കുന്ന സിനിമ സമ്മാനം ആയി പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ

Story highlights: Weekend Blockbusters has announced its 10th movie