കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും ‘ഇത്തിരി നേരം’ കിട്ടിയിരുന്നെങ്കിൽ….; വേറിട്ട പ്രമോഷനുമായി എത്തുന്നു ‘ഇത്തിരി നേരം’
കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും “ഇത്തിരി നേരം” കൂടി കിട്ടിയിരുന്നെങ്കിൽ….. നാരായണിക്കും ബഷീറിനും, ഗാഥയ്ക്കും, ഉണ്ണിക്കും, റോസിനും, ജാക്കിനും, ജാനുവിനും, റാമിനും “ഇത്തിരി നേരം” കൂടി കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്ന്… പ്രേക്ഷകരുടെ ഇത്തരം ചിന്തകളെ വീണ്ടും ഉണർത്തുകയാണ് “ഇത്തിരി നേരം” എന്ന സിനിമയുടെ അണിയറപ്രവർത്തകർ. പ്രണയത്തിന്റെ, വിരഹത്തിന്റെ ഒക്കെ വേദനയുടെ പല തലങ്ങളിലേക്ക് പ്രേക്ഷക മനസ്സുകളെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് കറുത്തമ്മയും പരീക്കുട്ടിയും, റോസും ജാക്കും, ഗാഥയുമൊക്കെ… കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്… നഷ്ടപ്രണയങ്ങൾക്കും ഒരേ വേദനയാണ്… അതുകൊണ്ടുതന്നെയാവാം ഈ കഥാപാത്രങ്ങളുടെ നോവ് നമ്മുടേതായി മാറിയത്. “ഇത്തിരി നേരം” കൂടി ഇവർക്കൊന്നും കിട്ടിയില്ലെങ്കിലും അഞ്ജനയ്ക്കും അനീഷിനും “ഇത്തിരി നേരം” കിട്ടുകയാണ്… അഞ്ജനയായി “ഇത്തിരി നേരം” എന്ന സിനിമയിൽ എത്തുന്നത് സെറിൻ ശിഹാബാണ്, അനീഷായി റോഷൻ മാത്യുവും… പ്രണയത്തിൽ സമയത്തിനുള്ള മൂല്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു വേറിട്ട പ്രമോഷനുമായി “ഇത്തിരി നേരം” ടീം പ്രേക്ഷകർക്കിടയിലേക്ക് എത്തിയത്.
ഒരു സീരീസുപോലെയാണ് ഈ നഷ്ടപ്രണയങ്ങളുടെ വീഡിയോ പുറത്തിറക്കിയത്. പ്രണയത്തിൽ രണ്ടാമതൊരു അവസരം ലഭിക്കുന്നതിന്റെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു വേറിട്ട പ്രമോഷനുമായി എത്തിയത്. സൂര്യ ജി.കെ എന്ന ആർട്ടിസ്റ്റിന്റെ വരയ്ക്ക് ബേസിൽ ഒരുക്കിയ ചിത്രത്തിൽ നിന്നുള്ള സംഗീതവും വീഡിയോയിലുണ്ട്. ചിത്രം ഒക്ടോബർ 31ന് തീയറ്ററുകളിൽ എത്തും. തിരുവനന്തപുരം നഗരത്തെ പശ്ചാത്തലമാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ അനീഷിനും അഞ്ജനയ്ക്കും തങ്ങളുടെ പ്രണയം തിരിച്ചുപിടിക്കാനാവുമോ?
പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റൈൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റൈൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു ആർ.എസ്., അമൽ കൃഷ്ണ, അഖിലേഷ് ജി.കെ., ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ക്യാമറ: രാകേഷ് ധരൻ. വരികൾ എഴുതി സംഗീതം ഒരുക്കിയത് ബേസിൽ സിജെ. എഡിറ്റർ: ഫ്രാൻസിസ് ലൂയിസ്. സൗണ്ട് ഡിസൈൻ, ലൊക്കേഷൻ സൗണ്ട്: സന്ദീപ് കുറിശ്ശേരി. സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ. പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ. വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ. മേക്കപ്പ്: രതീഷ് പുൽപ്പള്ളി. വി.എഫ്.എക്സ്.: സുമേഷ് ശിവൻ. കളറിസ്റ്റ്: ശ്രീധർ വി (ഡി ക്ലൗഡ്). ഡയറക്ടർസ് അസിസ്റ്റന്റ്: നിരഞ്ജൻ ആർ. ഭാരതി. അസോസിയേറ്റ് ഡയറക്ടർസ്: ശിവദാസ് കെ.കെ., ഹരിലാൽ ലക്ഷ്മണൻ. പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ. സ്റ്റിൽസ്: ദേവരാജ് ദേവൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്: നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു. ടൈറ്റിൽ ഡിസൈൻ: സർക്കാസനം. ഡിസ്ട്രിബ്യൂഷൻ: ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീപ്രിയ കംബൈൻസ്. ട്രെയിലർ: അപ്പു എൻ. ഭട്ടതിരി. പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്.
Story Highlights : ‘Ithiri Neram’ Malayalam Movie Promotional Video out



