‘കാട്ടാളനി’ൽ ശബ്‌ദവിസ്മയംതീർക്കാൻ അജ്നീഷ് ലോകനാഥ് എത്തുന്നു

October 5, 2025
'Kaattalan' Movie team welcomes music director Ajaneesh loknath

ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്‌ ‘കാന്താര ചാപ്റ്റർ 1’ വൻവിജയമായി തിയേറ്ററുകൾ കീഴടക്കുമ്പോൾ എടുത്ത് പറയേണ്ടത് സിനിമയുടെ മ്യൂസിക്കൽ ലൈഫിനെയാണ്. പ്രേക്ഷകരെ സിനിമയുടെ ആഴങ്ങളിലേക്ക് എത്തിക്കുവാൻ സിനിമയിലെ സംഗീതം മുഖ്യപങ്കുവഹിച്ചിട്ട് ഉണ്ട്. ഇതിലുപരി മലയാളി പ്രേക്ഷകർക്ക് മറ്റൊരു സംഗീതവിസ്മയം സമ്മാനിക്കാൻ
മിസ്റ്റർ അജ്നീഷ് ലോകനാഥ് എത്തുന്നു എന്നതാണ്. മലയാളക്കര കാത്തിരിക്കുന്ന ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രം ‘കാട്ടാളനി’ൽ അജ്നീഷ് ലോകനാഥ് എത്തിയിരിക്കുന്നു. പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ എല്ലാതലങ്ങളും ‘കാട്ടാള’നിൽ ഉണ്ടാകുമെന്ന് തീർച്ച.

ക്യൂബ്സ്എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് ചാക്കോളാസ്‌ പവലിയനിൽ വച്ച് ഗംഭീരമായി തിരിതെളിഞ്ഞു . സിനിമ ലോകത്തെ അധികായരും , അണിയറപ്രവർത്തകരും, മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് സിനിമയുടെ തിരി തെളിയിച്ചത് . ചടങ്ങിൽ   സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ് ജഗദീഷ് , കബീർ ദുൽഹൻ ,ഐ എം വിജയൻ, ആൻ്റണി പേപ്പെ ,ഡയരക്ടർ ഹനീഫ് അധേനി, രജിഷ വിജയൻ , ഹനാൻ ഷാ, ബേബി ജീൻ, ശറഫുദ്ധീൻ, ഡയരക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Read also- നിഖില വിമലിന്റെ ‘പെണ്ണ് കേസ്’ നവംബറിൽ

ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിനിമയിൽ സംഗീതമൊരുക്കുന്നത് ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് . മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് . ചിത്രത്തിൽ പെപ്പെ തൻറെ യഥാർത്ഥ പേരായ “ആൻറണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Story Highlights: ‘Kaattalan’ Movie team welcomes music director Ajaneesh loknath