തിയേറ്റർ മിസ്സാക്കിയവർ ഇനി കാത്തിരിക്കേണ്ട; ‘മേനേ പ്യാർ കിയാ’ ഒ ടി ടിയിൽ

October 2, 2025
'Maine Pyar Kiya' now streaming on OTT

‘മേനേ പ്യാർ കിയാ’ ഇനി AMAZON PRIME,മനോരമ മാക്സ്, ലയൻസ് ഗേറ്റ് പ്ലേ, സിംപ്ലി സൗത്ത് തുടങ്ങിയ ഒറ്റിറ്റിയിൽ റിലീസ് ആയിട്ടുണ്ട്. തിയേറ്റർ മിസ്സ്‌ ആക്കിയവർക്കായി ഇപ്പോൾ ഒറ്റിറ്റിയിൽ കാണാം. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയാ – ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ആരംഭിച്ചു
ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അഷ്കർ അലി, മിദൂട്ടി, അർജ്യോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘മുറ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനായി എത്തിയ ചിത്രമാണ് ‘മേനേ പ്യാർ കിയ’. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി,ബോക്സർ ദീന, ജഗദീഷ് ജനാർദ്ദനൻ, ജീവിത റെക്സ്, ബിബിൻ പെരുമ്പിള്ളിഎന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഡോൺപോൾ പി, സംഗീതം: അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്: കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല,

Read also- വിജയദശമി ദിനത്തിൽ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ചിത്രം ‘ഭീഷ്മർ – ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കലാസംവിധാനം: സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, സംഘട്ടനം: കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ: സൗമ്യത വർമ, ഡിഐ: ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ: അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്: ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ: യെല്ലോ ടൂത്സ്, വിതരണം: സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, പിആർഒ: എ എസ് ദിനേശ്,ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

Story highlights: Maine Pyar Kiya’ is now streaming on OTT platforms like Prime Video.