‘കിഷ്കിന്ധ കാണ്ഡം’ ടീം വീണ്ടും ഒരുമിക്കുന്ന ചിത്രം ‘എക്കോ’ ടൈറ്റിൽ പുറത്ത്

‘കിഷ്കിന്ധ കാണ്ഡ’ത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് സന്ദീപ് പ്രദീപാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘കിഷ്കിന്ധ കാണ്ഡ’ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും, സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘എക്കോ’ എന്നാണ് സിനിമയുടെ പേര്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം. ആർ. കെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ‘എക്കോ’ സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ‘ഫാലിമി’, ‘പടക്കളം’, ‘ആലപ്പുഴ ജിംഖാന’ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. ‘കിഷ്കിന്ധ കാണ്ഡ’ത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും ‘എക്കോ’യ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. 2025 നവംബറിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
Read also-‘കാട്ടാളൻ’ തായ്‌ലൻ്റിൽ; ചിത്രീകരിക്കുന്നത് മാസ്സ് ആക്ഷൻ രംഗങ്ങൾ
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവ്വഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷൻ, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ് മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കുന്നു. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ. എഡിറ്റർ: സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, വിഎഫ്എക്സ്: ഐ വിഎഫ്എക്സ്, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, സ്റ്റിൽസ്: റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനിംഗ്: യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Story highlights: Sandeep Pradeep’s new movie ‘EKO’ title out.