നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം ‘പാതിരാത്രി’ പ്രേക്ഷകർക്ക് മുന്നിലേക്ക്

October 15, 2025
soubin shahir and navya nair movie 'Pathirathri' releasing

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ചാണ് ചടങ്ങ് നടന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, ആത്മീയ, റെനി അനിൽകുമാർ, സഹദേവൻ എന്നിവരും സംവിധായിക റത്തീന, രചയിതാവ് ഷാജി മാറാട് എന്നിവരും ചടങ്ങിന്റെ ഭാഗമായി. 2025 ഒക്ടോബർ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

വമ്പൻ പ്രേക്ഷക സമൂഹത്തെ സാക്ഷിനിർത്തിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഹൈലൈറ്റ് മാളിൽ നടന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്‌നും ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ, വലിയ ഹിറ്റായി മാറിയിരുന്നു. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്‌ലർ തന്നത്. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.

Read also- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. ‘തുടരും’, ‘ലോക’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

Story highlights: soubin shahir and navya nair movie ‘Pathirathri’ releasing on october