നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ‘A. R. M’
ഗോവയിൽ വെച്ച് നടക്കുന്ന 56 മത് 2025 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇൻഡ്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ARM തിരഞ്ഞെടുക്കപ്പെട്ടു. ഇൻഡ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളിൽ കേരളത്തിൽ നിന്നും ARM എന്ന സിനിമ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമായിരുന്നു 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി, A.R.M 3D ലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്. (ARM Enters One Crore Club)ടൊവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Read also- ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’ ഗോവ ചലച്ചിത്രമേളയിലേക്ക്
മലയാള സിനിമ പല പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴെല്ലാം ആശ്വാസമായി എത്തിയത് മാജിക് ഫ്രെയിംസിന്റെ ചിത്രങ്ങളായിരുന്നു. A.R.M 3D യിലൂടെ വീണ്ടുമൊരു ലിസ്റ്റിൻ സ്റ്റീഫൻ മാജിക് മലയാള സിനിമ സാക്ഷ്യം വഹിക്കുകയാണ്. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസ്മയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് A.R.M 3D യുടെ ഈ വൻവിജയം.
Story Highlights: ARM selected for the Indian Panorama – Debut Director category at IFFI 2025, Goa.






