ഷാജി കൈലാസ്- ജോജു ജോർജ് ബിഗ് ബഡ്ജറ്റ് ചിത്രം “വരവ്” ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നു

November 23, 2025
Shaji Kailas and Joju George's big budget film Varav

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ബിഗ്‌ ബഡ്ജറ്റ് ചിത്രം “വരവ് “ഷൂട്ടിംഗ് പൂർത്തിയാക്കി. ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “വരവ് ആക്ഷൻ സർവൈവൽ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ്. മികച്ച അഭിനേതാക്കളുടെ താരനിരകൊണ്ട് സമ്പന്നമാണ് “വരവ്”.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീനുകളോടെ ഹരം കൊള്ളിപ്പിക്കുന്ന സംവിധായകൻ ഷാജി കൈലാസും വേഷപകർച്ചകളിലൂടെ പ്രിയങ്കരനായ നടൻ ജോജു ജോർജ്ജും ഒത്തുചേരുമ്പോൾ “വരവ്” പ്രേക്ഷകർക്കും കാത്തിരിക്കുവാനുള്ള കാരണമാകുന്നു. “Game of survival” എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ പത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിനും ഗംഭീര അഭിപ്രായമായിരുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് “വരവ്”. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്”. പോളച്ചനായി ജോജു ജോർജ് എത്തുന്നു. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ “വരവ് “ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.

“വരവ്” ന്റെ ആക്ഷൻ രംഗങ്ങളിൽ തീപാറുമെന്നുറപ്പിക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, ദിലീപ് സുബ്ബരായൻ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ 8 മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു.

കുറേയധികം പ്രത്യേകതകളോടുകൂടിയാണ് “വരവ്” പ്രേക്ഷകരിലേക്ക് എത്തുന്നത് .വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ,
അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്,ശ്രീജിത്ത് രവി, ബിജു പപ്പൻ, ബാലാജി ശർമ്മ, ചാലി പാലാ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Story Highlight : Shaji Kailas and Joju George’s big budget film Varav is ready for release.