ഹനാന്‍ ഷാ ആലപിച്ച റൊമാന്റിക് ഗാനം ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി

November 12, 2025
Hanan Shah's new romantic song "Pallathi Meen" from the movie Pongala

മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ ‘പൊങ്കാല’യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് ‘പൊങ്കാല’. പള്ളത്തി മീന്‍ എന്ന സോങ് പൂര്‍ണ്ണമായും റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെ പോലെ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നു കാണിക്കുകയാണ് ഗാനം.

ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു.

ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി , രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എ .ബി ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടൈമെന്റ്.
ഗ്രെയ്‌സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും.

Story Highlight : Hanan Shah’s new romantic song “Pallathi Meen” from the movie Pongala