‘മൈ ഡിയർ സിസ്റ്റർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

November 15, 2025
My dear sister first look poster out

തമിഴ് സിനിമയിൽ വ്യത്യസ്തമായ കഥാപറച്ചിലിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ പ്രഭു ജയറാം, തന്റെ ഡെബ്യൂ ചിത്രമായ ‘എന്നങ്ക സാർ’, ‘ഉങ്ഗ സട്ടം’ വഴി OTT ലോകത്ത് വലിയ ഹിറ്റൊരുക്കിയ ശേഷമാണ് പുതിയ ചിത്രം ‘മൈ ഡിയർ സിസ്റ്റർ’ മായി എത്തുന്നത്. അരുണ്‍ നിധി – മംത മോഹന്‍ദാസ് ജോടിയെ ഒന്നിപ്പിക്കുന്ന ‘മൈ ഡിയർ സിസ്റ്റർ’ ന്റെ മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പോസ്റ്ററിൽ, നീതി തുലാസിനെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട്, ഇരുവരും ഇരിക്കുന്നതും അവരുടെ ഇടയിൽ നിലകൊള്ളുന്ന ആശയവ്യത്യാസങ്ങളും ബന്ധത്തിലെ ടെൻഷനുകളും വളരെ കലാ പരമായി ചിത്രീകരിച്ചിരിക്കുന്നു. പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന “Justice Has No Gender” എന്ന ടാഗ്‌ലൈൻ ചിത്രത്തിന്റെ മുഖ്യ ആശയത്തെ ശക്തമായി സൂചിപ്പിക്കുന്നു. പ്രഭു ജയറാം എഴുതിയും സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ ഒരു കുടുംബബന്ധത്തിന്റെ ഗഹനമായ വികാരങ്ങളെയും, സഹോദരനും സഹോദരിയുമായുള്ള ആശയതർക്കങ്ങളെയും, സമൂഹം നിർമിച്ചിട്ടുള്ള ജെൻഡർ-സ്റ്റീരിയോറ്റൈപ്പുകളെയും സ്പർശിക്കുന്ന കഥയാണ് എന്നു പോസ്റ്റർ വ്യക്തമാക്കുന്നു.

അറുല്നിധി – മംമ്ത മോഹൻദാസ് പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഒരു വ്യത്യസ്ത വിസ്വൽ പ്രമോയോടെയാണ് നടന്നു പോയത്. ഷൂട്ടിംഗ് സെറ്റിലുണ്ടായ സ്വാഭാവികമായൊരു ഫൺ മൊമെന്റ് ക്യാമറയിൽ പകർത്തി, അതിനെ തന്നെ പ്രമോഷണൽ വീഡിയോയായിട്ടാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സംഗീതം നിർവഹിക്കുന്നത് ‘ബൈസൺ’ ചിത്രത്തിലെ വിജയത്തോടെ ശ്രദ്ധ നേടിയ നിവാസ് പ്രസന്നയാണ്. സംവിധായകൻ പ്രഭു ജയറാം പറയുന്നതനുസരിച്ച്, ചിത്രത്തിന്റെ കഥാതന്തു പ്രധാന കഥാപാത്രമായ പച്ചൈ കൃഷ്ണൻ കടുത്ത പുരുഷാധികാരവാദി തന്റെ മൂത്ത സഹോദരിയായ നിർമലാദേവി എന്ന പ്രതിബദ്ധ ഫെമിനിസ്റ്റുമായുള്ള ആശയപരമായ സംഘർഷത്തെ ചുറ്റിപ്പറ്റിയതാണ്. ചിത്രീകരണ സമയത്ത് അരുള്‍നിതി മംതാ മോഹൻദാസ് എന്നിവർ തമ്മിലുണ്ടായ യഥാർത്ഥ ജീവിതത്തിലെ ഹാസ്യപരമായ ഇടപെടലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടൈറ്റിൽ പ്രമോഷണൽ മെറ്റീരിയലിൽ തയ്യാറാക്കിയിട്ടുള്ളത്.

Read also- ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറും ലാലേട്ടൻ വീണ്ടും പൊലീസ് വേഷത്തിലും എത്തുന്നു

പാഷൻ സ്റ്റുഡിയോസിന്റെ നിർമ്മാതാവ് സുധൻ സുന്ദരം പറഞ്ഞു “വ്യത്യസ്തവും അർത്ഥപൂർണ്ണവുമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന കലാകാരന്മാരുമായി സഹകരിക്കുന്നത് ഞങ്ങൾക്കൊരു അഭിമാനമാണ്. തിരക്കഥകളുടെ തിരഞ്ഞെടുപ്പിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന അരുള്‍നിതി, ഈ ഹൃദ്യമായ കഥയിലൂടെ വീണ്ടും തന്റെ അഭിനയ വൈവിധ്യം തെളിയിച്ചിരിക്കുകയാണ്. മംതാ മോഹൻദാസ്‌ പറയേണ്ടതില്ല, അതുല്യമായ ആഴവും വ്യക്തിത്വവുമുള്ള കലാകാരിയാണ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിച്ചേരുകയാണ്. ഇന്ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സഹോദരങ്ങളെ തുല്യമായ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചിത്രത്തിന്റെ മുഖ്യ ഉള്ളടക്കത്തെയും — സാമൂഹികമായും കുടുംബജീവിതത്തിലും ലിംഗസമത്വത്തിന്റെ ആവശ്യകതയെയും — വ്യക്തമാക്കുന്നുവെന്നതാണ് പ്രത്യേകത. പാഷൻ സ്റ്റുഡിയോസും ഗോൾഡ്മൈൻസ് മീഡിയയും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, മംത മോഹൻദാസ് സങ്കീർണ്ണമായ വികാരങ്ങളുള്ള ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്നു ഭാഷകളിൽ ഒരുമിച്ച് പുറത്തിറങ്ങുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

Story highlights: My dear sister first look poster out