‘പൊങ്കാല’യ്ക്ക് എട്ടിന്റെ പണി നൽകി സെൻസർ ബോർഡ്; ചിത്രത്തിൽ വയലൻസ് അതിഭീകരം
ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ വിലക്ക്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകൾ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. നവംബർ 30 ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ‘പൊങ്കാല’യുടെ റിലീസ് ഇതേ തുടർന്ന് മാറ്റിവെച്ചു.സെൻസർ ബോർഡ് നിർദ്ദേശിച്ച സീനുകൾ നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വളരെ പ്രതീക്ഷയും ആകാംക്ഷയും ഉണർത്തുന്ന ഒരു ചിത്രമാണ് പൊങ്കാല. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും പ്രേക്ഷകർ വളരെ ആവേശത്തോടെ കൂടിയാണ് സ്വീകരിച്ചത്.
എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന “പൊങ്കാല ” ശ്രീനാഥ് ഭാസിയുടെ “മഞ്ഞുമ്മൽ ബോയ്സ്” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു.
Read also- ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് റിലീസായി
2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ.സംഗീതം രഞ്ജിൻ രാജ്.മേക്കപ്പ് – അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി.g കൊറിയോഗ്രാഫി വിജയ റാണി. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര. സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈൻസ് അർജുൻ ജിബി. മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്
Story highlights: ‘Pongala’ movie release date updated






