രാജേഷ് മാധവൻ്റെ ആദ്യ സംവിധാനം; ‘പെണ്ണും പൊറാട്ടും’ ഐഎഫ്എഫ്ഐയിൽ നാളെ പ്രദർശിപ്പിക്കും
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI ഗോവയിൽ ഗാലാ വിഭാഗത്തിൽ പ്രീമിയർ ചെയ്യുന്നു . അനവധി അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രങ്ങളുടെ കൂടെ ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് “പെണ്ണും പൊറാട്ടും” . ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളുടെ ചെയ്ത സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച “പെണ്ണും പൊറാട്ടും” ചിത്രത്തിൽ സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും നാന്നൂറിന് മുകളിൽ പരിശീലിപ്പിച്ച മൃഗങ്ങളും അണിനിരക്കുന്നു.
രവിശങ്കറിന്റെ തിരക്കഥയിൽ , രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സബിൻ ഊരാളികണ്ടി, സംഗീതം ഡോൺ വിൻസെന്റ് , ചിത്ര സംയോജനം ചമൻ ചാക്കോ, സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ , കലാസംവിധാനം വിനോദ് പട്ടണകാടൻ, വസ്ത്രാലങ്കാരം ടിനോ ഡേവിസ്, വിശാഖ് സനൽകുമാർ എന്നിവരാണ്. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളരായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരുൺ സി തമ്പിയാണ് .
ഇതിനുപുറമെ, “പെണ്ണും പോറാട്ടും” കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFK യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശിപ്പിക്കും. സോഷ്യൽ സറ്റയർ ജോണറിൽ വരുന്ന ഈ സിനിമ 2026 തുടക്കത്തിൽ തീയേറ്ററുകളിലെത്തും.
Story Highlight : Rajesh Madhavan’s directorial debut Pennum porattum






