‘പൊങ്കാല’ റിലീസ് ഡിസംബർ 5ന്; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

November 2, 2025
Sreenath Bhasi Baburaj movie Ponkala Release date

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററോടുകൂടിയാണ് റിലീസ് തീയതി പുറത്തുവിട്ടത്.ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത് ഗ്രേസ് ഫിലിം കമ്പനിയാണ്. ഇവരുടെ ആദ്യ റിലീസ് ചിത്രം കൂടിയാണ് ‘പൊങ്കാല’. കേരളത്തിൽ മാത്രം 100 തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ബാബു രാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്,മുരുകൻ മാർട്ടിൻ, യാമി സോനാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളി ലായിരുന്നു. എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊങ്കാല’. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു.

Read also- കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് ടീം; സന്ദീപ് പ്രദീപ് ചിത്രം “എക്കോ” ടീസർ പുറത്ത്

കൊ- പ്രൊഡ്യൂസർ ഡോണ തോമസ് 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം: ജാക്സൺ, എഡിറ്റർ: അജാസ് പുക്കാടൻ.സംഗീതം: രഞ്ജിൻ രാജ്, മേക്കപ്പ്: അഖിൽ ടി.രാജ്, കോസ്റ്റ്യും ഡിസൈൻ: സൂര്യാ ശേഖർ, ആർട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ: സെവൻ ആർട്സ് മോഹൻ, ഫൈറ്റ്: മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പി ആർ ഓ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻസ്: അർജുൻ ജിബി.

Story highlights: Sreenath Bhasi Baburaj movie Ponkala Release date