ഇത്തിരിനേരം കൊണ്ട് മനസ്സുനിറച്ച് “ഇത്തിരിനേരം” ത്തിന്റെ ട്രെയിലർ… റിലീസ് നവംബർ 7ന്

November 1, 2025
Ithiri Neram

പ്രണയത്തിന്റെ വിങ്ങലും,വേദനയും,പരിഭവവും, ആവേശവും ഒക്കെ പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ട്രെയിലറാണ് ഇത്തിരി നേരം സിനിമയുടേതായി പുറത്തിറങ്ങിയത്.
റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നവംബർ 7ന് തിയറ്ററുകളിൽ എത്തും.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ പാട്ടിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി ഇത്തിരിനേരത്തിന്റെ പ്രണയാർദമായ ട്രെയ്ലർ സോഷ്യ മീഡിയയിൽ ചർച്ചയാകുന്നു.

തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തിൽ, മാഞ്ഞു പോവാത്ത പ്രണയത്തിന്റെയും അനിശ്ചിതമായ സൗഹൃദങ്ങളുടെയും കഥ പറയുകയാണ് “ഇത്തിരി നേരം “. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തി. പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ക്യാമറ: രാകേഷ് ധരൻ.വരികൾ എഴുതി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സിജെ. എഡിറ്റർ : ഫ്രാൻസിസ് ലൂയിസ്‌. സൗണ്ട് ഡിസൈൻ, ലൊക്കേഷൻ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ , പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, കോസ്റ്യൂംസ്: ഫെമിന ജബ്ബാർ, മേക്കപ്പ്: രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ്: സുമേഷ് ശിവൻ , കളറിസ്റ്റ്: ശ്രീധർ വി – ഡി ക്ലൗഡ് ,ഡയറക്ടേർസ് അസിസ്റ്റന്റ്: നിരഞ്ജൻ ആർ ഭാരതി ,അസ്സോസിയേറ്റ് ഡയറക്ടേർസ്: ശിവദാസ് കെ കെ, ഹരിലാൽ ലക്ഷ്മണൻ , പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ ആർ , സ്റ്റിൽസ്: ദേവരാജ് ദേവൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജു, ഷിജോ ജോസഫ് , സിറിൽ മാത്യു , സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ: സർക്കാസനം ഡിസ്ട്രിബൂഷൻ: ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ട്രെയിലർ: അപ്പു എൻ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ: മഞ്ജു ഗോപിനാഥ്‌ , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്.

Story Highlight : The trailer of “Ithiri Neram” releasing on November 7