അതായിരുന്നു ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്”; ദിലീപ് ചിത്രം “ഭ.ഭ. ബ” ട്രെയ്‌ലർ പുറത്ത്, ചിത്രത്തിൻ്റെ ആഗോള റിലീസ് ഡിസംബർ 18 ന്

December 11, 2025
Dileep’s film “BHA BHA BHA” trailer is out

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്‌ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിൻറെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ദിലീപ് മോഹൻലാൽ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാമ്പിൾ ആണ് ട്രെയ്‌ലറിലൂടെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിയതിനൊപ്പം ക്രിസ്മസിന് തീയേറ്ററുകളെ ജനസാഗരമാക്കും ഈ ചിത്രമെന്ന് ട്രെയ്‌ലർ ഉറപ്പിക്കുന്നു.

തീയേറ്ററുകളിൽ ആഘോഷത്തിന്റെ തീ പടർത്തുന്ന ആക്ഷനും കോമെഡിയും ഉൾപ്പെടുത്തി ഒരുക്കിയ ഈ മാസ്സ് മസാല ത്രില്ലർ ചിത്രം, ജനപ്രിയ നായകൻ ദിലീപിന്റെ ഒരു കംപ്ലീറ്റ് ഷോ ആയിരിക്കും എന്ന സൂചനയാണ് ട്രെയ്‌ലറും ടീസറുമെല്ലാം നൽകുന്നത്. യുവ പ്രേക്ഷകർക്കും കുടുബ പ്രേക്ഷകർക്കും ക്രിസ്മസ് വെക്കേഷൻ അടിച്ചു പൊളിക്കാൻ സാധിക്കുന്ന ഗംഭീര തീയേറ്റർ അനുഭവമാണ് ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒപ്പം മോഹൻലാലും ചേർന്ന് ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു.

വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും, ഇപ്പോൾ വന്ന ട്രെയ്‌ലറും സൂചിപ്പിക്കുന്നു. ചിത്രത്തിൻ്റെ പോസ്റ്ററുകൾക്കും വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആക്ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

അഡീഷണൽ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം – അർമോ, സംഗീതം – ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആക്ഷൻ- കലൈ കിങ്സൺ, സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർമാർ- ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ്- റോണെക്സ് സേവ്യർ, നൃത്തസംവിധാനം- സാൻഡി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ്- അജിത് എ ജോർജ്, ട്രെയിലർ കട്ട്- എജി, വരികൾ – കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ എബ്രഹാം, വി. എഫ്. എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്ഃ രമേഷ് സിപി, സ്റ്റിൽസ്- സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, വിതരണ പങ്കാളി- ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം- ഫാർസ് ഫിലിംസ്, സബ്ടൈറ്റിലുകൾ- ഫിൽ ഇൻ ദി ബ്ളാങ്ക്സ്, പ്രോജക്ട് മാനേജ്മെന്റ് പ്ലാറ്റ്ഫോം -ബിഹൈൻഡ് ദി സീൻ ആപ്പ്, പ്രമോഷൻസ്- ദി യൂനിയൻ, വിഷ്വൽ പ്രമോഷൻസ് – സ്‌നേക് പ്ലാന്റ് എൽഎൽപി, ആന്റി പൈറസി- ഒബ്സ്ക്യൂറ, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Story highlight : Dileep’s film “BHA BHA BHA” trailer is out