ജീത്തു ജോസഫിൻ്റെ ‘വലതു വശത്തെ കള്ളൻ’ ജനുവരി മുപ്പതിന്
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്. ഇരുട്ടിൽ അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്ന താണ് ഇരുവരുടേയും ലുക്ക്. ഇവർ രണ്ടു പേരുടേയും പൂർണ്ണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വീഡിയോയിലൂടെയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്ററും.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ് ,സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കെറ്റിനാ ജീത്തു ,മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .കോ-പ്രൊഡ്യൂസേഴ്സ് -ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ. ബിജു മേനോനും, ജോജു ജോർജും , അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പൂർണ്ണമായും ഇമോഷണൽ ഡ്രാമാ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുന്നയിൽ നിർത്തുന്ന മുഹൂർത്തങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം. പരിമിതമായ കഥാപാത്രങ്ങളിലൂടെ അതിശക്തമായ ഒരു പ്രമേയത്തിനാണ് ജീത്തു ജോസഫ് ദൃശ്യാവിഷ്ക്കാരണം നടത്തുന്നത്. പ്രേക്ഷക മനസ്സിലേക്ക് ചാട്ടുളി പോലെ കയറുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തെ ഏറെ സമ്പന്ന മാക്കുന്നത്.
Read also- മമ്മൂട്ടി – ഖാലിദ് റഹ്മാൻ – ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു!
ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കൂദാശ’ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയനാണ് ഡിനു തോമസ്. സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്- വിനായക് കലാസംവിധാനം. പ്രശാന്ത് മാധവ്, മേക്കപ്പ് -ജയൻ പൂങ്കുളം.കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു. സ്റ്റിൽസ് – സബിത്ത് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ് .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്. ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.
Story Highlights: Jeethu joseph new movie ‘Valathu Vashathe Kallan’ release date updates






