സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ

January 6, 2026
Prabhas and the leading stars bring in disco glam for "Auva Auva Nache Nache"

ഗാനമേളകളിലൂടേയും പാർട്ടികളിലൂടേയും ഒരു തലമുറയുടെ ഹരമായി മാറിയ ബപ്പി ലാഹിരി – ഉഷ ഉതുപ്പ് ഒന്നിച്ചൊരുക്കിയ ‘ഡിസ്കോ ഡാൻസറി’ലെ ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ എന്ന ഹിറ്റ് ഗാനം പ്രഭാസ് ചിത്രം ‘രാജാ സാബി’ലൂടെ വീണ്ടും. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ഈ ഗാനം ഒരുക്കിയിരിക്കുന്നത് തമൻ എസ് ആണ്. ഫറൂഖ് ഖൈസർ, റക്യൂബ് ആലം എന്നിവർ ചേർന്നാണ് വരികൾ ഒരുക്കിയിരിക്കുന്നത്. തമൻ എസ്, നകാഷ് എസ് എസ്, ബൃന്ദ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 9നാണ് രാജാസാബ് വേൾഡ് വൈഡ് റിലീസ്.

ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരുന്നത്. ഇപ്പോഴിതാ ചടുലമായ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സിനിമയുടെ കേരള വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്.

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചാണ് ചിത്രമെത്തുന്നത്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം തരംഗമായി കഴിഞ്ഞിട്ടുണ്ട്.

ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Story Highlight : Prabhas and the leading stars bring in disco glam for “Auva Auva Nache Nache”