ജി സിനിമാസ് മലയാളസിനിമയുടെ ‘ശുക്രനാ’യെത്തുന്നു
അമേരിക്കൻ മലയാളി കൂട്ടായ്മയിലെ രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര മേഖലയിലെ നിറസാന്നിദ്ധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാർനൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയിൽ തീയേറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനത്തിന്റെ അമരക്കാരനായും പ്രവർത്തിച്ചു കൊണ്ടാണ് ജീ സിനിമാസിന്റെ സാരഥി ജീമോൻ ജോർജ്ജ് മലയാള സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. ജീ സിനിമാസ് എന്ന നിർമ്മാണ കമ്പനിയുമായി ചലച്ചിത്ര മേഖലയിലേക്ക് ജീമോൻ ജോർജ്ജ് എന്ന നിർമാതാവ് എത്തുമ്പോൾ ഒരു തുടക്കക്കാരനായി കാണേണ്ടതില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് “ശുക്രൻ” എന്ന റൊമാന്റിക് കോമഡി ത്രില്ലർ സിനിമ. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ശുക്രനിൽ യുവ താരങ്ങളായ ബിബിൻ ജോർജ്ജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ്, എന്നിവർ നായകന്മാർ ആവുന്നു. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
Read also- “സെവൻ സെക്കൻ്റ്സ് ” ചിത്രീകരണം തുടങ്ങി.
മലയാള സിനിമാ ലോകത്ത് ശുക്രന്റെ പബ്ലിസിറ്റി ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്. ഡിസംബർ 13 ന് നടന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർക്കൊക്കെ ശുക്രൻ ഉദിക്കും എന്ന ക്യാപ്‌ഷനോടുകൂടി കേരളത്തിലെ 14 ജില്ലകളിൽ കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ശുക്രൻ സിനിമയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു. ഇത് പല പ്രമുഖ വാർത്താ ചാനലുകളിലടക്കം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉടൻ തീയേറ്ററുകളിൽ എത്തുന്ന ശുക്രന്റെ റിലീസിന്റെ തിരക്കിലാണ് നിർമാതാവ് ജീമോൻ ജോർജ്ജും മറ്റ് അണിയറ പ്രവർത്തകരും. വൻ താരനിരയുള്ള ജീ സിനിമാസിന്റെ പുതിയ പ്രോജക്ടിന്റെ ചർച്ചകളും പുരോഗമിക്കുന്നു. ‘ശുക്രന്റെ’ റിലീസിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാവും. ജീമോൻ ജോർജ്ജ് എന്ന ജീ സിനിമാസിന്റെ അമരക്കാരനോടൊപ്പം ഒരു മികച്ച ടീമും ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നു
Story highlights: Gee Cinemas now in Malayalam






