‘ഞാൻ ഗ്യാപ്പിട്ടല്ലേ നിന്നത്, അവള് വീഡിയോ ഒന്നും എടുത്തിട്ടില്ല’; കുറിക്ക് കൊള്ളുന്ന ടീസറുമായി ‘മാജിക് മഷ്റൂംസ്’, ചിത്രം ജനുവരി 23ന് തിയേറ്ററുകളിൽ

January 21, 2026
Magic Mushroom teaser out

കേരളം ചൂടുപിടിച്ച ചർച്ചകൾ ചെയ്യുമ്പോൾ അതിനിരട്ടി പ്രഹരവുമായി എത്തിയിരിക്കുകയാണ് മാജിക് മഷ്‌റൂം ടീം. ബസില്‍ ലൈംഗിക അധിക്ഷേപം നടന്നെന്ന് പറഞ്ഞുകൊണ്ട് യുവതി വിഡിയോ ചിത്രീകരിക്കുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ശ്രദ്ധ നേടി ‘മാജിക് മഷ്‌റൂംസ്’ എന്ന ചിത്രത്തിന്റെ ടീസര്‍. ബസില്‍ സ്ത്രീകളുടെ അടുത്ത് നില്‍ക്കുന്നതിന് എത്രത്തോളം ഗ്യാപ്പിടണം എന്നതിനെച്ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമാണ് പുറത്തുവന്ന ഏറ്റവും പുതിയ ടീസറിലുള്ളത്. സമകാലീന സാഹചര്യത്തില്‍ ടീസര്‍ കുറിക്കുകൊള്ളുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന അഭിപ്രായം. (magic mushrooms movie teaser goes viral) ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തുകയാണ്. അതിന് മുന്നോടിയായാണ് ഈ ടീസര്‍ എത്തിയിരിക്കുന്നത്. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു മുഴുനീള ഫാമിലി – കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് പുതിയ ടീസര്‍. സിനിമയുടെ ട്രെയിലര്‍ ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷന്‍.

https://www.instagram.com/reel/DTvITAoEssq/?igsh=Y3ZmMTFoYmU0aGU3

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി മറയുവതെവിടെ നീ…’ എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ശങ്കർ മഹാദേവൻ ആലപിച്ച ‘ഒന്നാം കുന്നിൻ’ എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.

Read also-ജി സിനിമാസ് മലയാളസിനിമയുടെ ‘ശുക്രനാ’യെത്തുന്നു

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയിലർ‍: ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Story highlights: Magic Mushroom teaser out