32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം; മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന “പദയാത്ര” ആരംഭിച്ചു
32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം “പദയാത്ര”. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. ‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് 2 ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
ഛായാഗ്രഹണം – ഷെഹനാദ് ജലാൽ, സംഗീതം – മുജീബ് മജീദ്, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി – മീരസാഹിബ്, നിർമ്മാണ സഹകരണം – ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം – ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം – സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം – ബിനു മണമ്പൂർ, ചമയം – റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം – എസ് ബി സതീശൻ, ശബ്ദമിശ്രണം – കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായ – നവീൻ മുരളി, പരസ്യ പ്രചരണം – വിഷ്ണു സുഗതൻ, പരസ്യ കല – ആഷിഫ് സലിം, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Story highlights: Mammootty company new movie updates



