“സെവൻ സെക്കൻ്റ്സ് ” ചിത്രീകരണം തുടങ്ങി.

January 20, 2026
'Seven Seconds' movie started filming

ആൽഫൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ വർഗ്ഗീസ് നിർമ്മിച്ച് സിബി തോമസിന്റെ തിരക്കഥയിൽ സാബു ജെയിംസ് സംവിധാനം ചെയ്യുന്ന “സെവൻ സെക്കൻ്റ്സ്” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കാസർകോട് ആരംഭിച്ചു. കാസർകോട് ശ്രീ എടനീർ മഠം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സംസ്ഥാനം മഠാധിപതി ശ്രീശ്രീ സച്ചിദാന്ദഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.
സിബി തോമസ്, ശ്രീകാന്ത് മുരളി,ദിലീഷ് പോത്തൻ,വിജയരാഘവൻ,മീനാക്ഷി അനൂപ്, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also- ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 9ന് തിയേറ്ററുകളിൽ

‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിനു ശേഷം സിബി തോമസ് തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് “സെവൻ സെക്കൻ്റ്സ് “. “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിബി തോമസ് അഭിനയിക്കുന്ന 28-ാംമത്തെ ചിത്രമാണ് “സെവൻ സെക്കന്റ്സ്”. സംവിധാനകൻ സാബു ജെയിംസ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-പ്രവീൺ മംഗലത്ത്,കോ സിനിമാട്ടോഗ്രാഫർ- അൻ്റോണിയോ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, കല-സതീഷ് നെല്ലായ, മേയ്ക്കപ്പ്-സുരേഷ് പ്ലാച്ചിമട,കോസ്റ്റ്യൂസ്-സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിയാസ് എം,എഡിറ്റർ-പ്രവീൺ മംഗലത്ത്, അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ,കാസ്റ്റിംഗ് ഡയറക്ടർ-വൈശാഖ് ശോഭന കൃഷ്ണൻ- സൗണ്ട് ഡിസൈൻ- അരുൺ രാമ വർമ്മ, സൗണ്ട് മിക്സിംഗ്- അജിത്ത് എബ്രഹാം ജോർജ്,സ്റ്റിൽസ്- അജിത്ത് മേനോൻ, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.

Story Highlights: ‘Seven Seconds’ movie started filming