തിരക്കിനിടയിലും മറക്കാതെ ആസ്വദിക്കും ശിവകാമിക്കുട്ടിയുടെ പാട്ടുകൾ, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ടീം, സ്നേഹം; മന്ത്രി വീണാ ജോർജ്ജ്

January 19, 2026
Minister Veena George about Flowers Top Singer reality show and the contestant Sivakami

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ മത്സരാർത്ഥിയായ ജെ. ആർ. ശിവകാമിയുടെ ഗാനാലാപനം മന്ത്രി വീണ ജോർജ്ജിന്റെ മനസ്സിൽ പ്രത്യേക ഇടം നേടി. തിരക്കുകൾക്കിടയിലും ശിവകാമിയുടെ പാട്ട് മറക്കാതെ ആസ്വദിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ അവതാരക മീനാക്ഷിയും മന്ത്രി വീണാ ജോർജ്ജും പങ്കെടുത്ത “വർണ്ണ ചിറകുകൾ” എന്ന പരിപാടിക്കിടെയാണ് ശിവകാമിയെക്കുറിച്ച് ഇരുവരും വിശദമായി സംസാരിക്കുന്നത്. ഈ സംഭാഷണത്തിന്റെ തുടർച്ചയായി ശിവകാമിക്ക് നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് മന്ത്രി കൂടുതൽ വിവരങ്ങൾ തേടുകയും, ആവശ്യമായ ചികിത്സയ്ക്കും സഹായത്തിനും ശിവകാമിയുടെ കുടുംബവുമായി റിയാലിറ്റി ഷോയുടെ ജഡ്‌ജും സംഗീത സംവിധായകനുമായ എം. ജയചന്ദ്രൻ മുഖാന്തരം ബന്ധപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ, ടോപ് സിംഗറിലൂടെ വീണ ജോർജ്ജിനോടുള്ള സ്നേഹം അറിയിച്ച ഫേസ്ബുക്ക് റീലിന് മന്ത്രി വീണ ജോർജ്ജിന്റെ കമന്റ്. “ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ടീം, സ്നേഹം.”

Story Highlight : Minister Veena George about Flowers Top Singer reality show and the contestant Sivakami