ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ് ” ചിത്രത്തിന്റെ ട്രയലർ പ്രേക്ഷകരിലേക്ക്
മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രയ്ലർ ഉറപ്പ് നൽകുന്നു. ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തുന്നു. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.
Read also- മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തും
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് : രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി. കെ, സൗണ്ട് ഡിസൈന്‍ : കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ : ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഹൈല്‍ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകര്‍, കാസ്റ്റിങ് : കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ : മാക്ഗുഫിന്‍, പി ആര്‍ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖര്‍.
Story highlights: Sukhamano Sukhamann movie Official Trailer out now






