വൈറലായി… വൈബായി… ‘പ്രകമ്പനം’ ചിത്രത്തിലെ ‘തള്ള വൈബ്’ സോങ്

January 11, 2026
prakambanam

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ പ്രകമ്പനം ഉടൻ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെതായി ഇന്ന് പുറത്തിറങ്ങിയ ‘തള്ള വൈബ്’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവ പ്രേക്ഷകരെ ഒന്നാകെ വൈബാക്കുന്ന ഒരു ഒന്നൊന്നര സോങ്… പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ്. ബിബിൻ അശോക് സംഗീതം ചെയ്ത ഗാനം പ്രണവം ശശിയും പുഷ്പവതിയും ചേർന്നാണ്പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് “പ്രകമ്പനം” പുറത്തിറക്കുന്നത്.ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടൈനർ. യുവതലമുറയെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ചേർന്ന ഒരു ചിത്രമാണെന്ന സൂചനയാണ് ചിത്രത്തിന്റെതായി നേരത്തെ ഇറങ്ങിയ ടീസറും ഇപ്പോൾ ഇറങ്ങിയ പാട്ടും നൽകുന്നത്. ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമ്മാണത്തിൽ പങ്കാളിയാകുന്നതെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞത് അന്വർത്ഥമാകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
.”നദികളിൽ സുന്ദരി” എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്.എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് “പ്രകമ്പനം”. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. അമീൻ,കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം, തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. “പണി “എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്, പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ, വരികൾ എഴുതിയത് വിനായക് ശശികുമാർ, ഛായഗ്രഹണം – ആൽബി ആന്റണി, എഡിറ്റർ- സൂരജ് ഇ.എസ്. ആർട്ട് ഡയറക്ടർ- സുഭാഷ് കരുൺ, ലിറിക്സ്- വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ ( സപ്ത). ഫൈനൽ മിക്സ് എം ആർ രാജകൃഷ്ണൻ, ഡി ഐ രമേശ് സി.പി., വി എഫ് എക്സ് മെറാക്കി. വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- ജയൻ പൂങ്കുളം, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Story Highlight : “Thalla Vibe” viral song from the movie “Prakambanam”