ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ‘മോളിവുഡ് ടൈംസ്’ ഫസ്റ്റ് ലുക്ക് പുറത്ത്;നസ്ലിൻ കേന്ദ്രകഥാപാത്രം

January 1, 2026

നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ‘മോളിവുഡ് ടൈംസ്’ന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സൂപ്പർ ഹിറ്റ് ചിത്രമായ ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ‘ സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ& ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്,
ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്,
കോസ്റ്റും: മാഷർ ഹംസ,
മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, VFX: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ എഡിറ്ററും തിരക്കഥാകൃത്തുമായ അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനവും, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാന്റെ നിര്‍മാണവും ഒന്നിക്കുന്നതോടെ ‘മോളിവുഡ് ടൈംസ്’ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു പ്രോജക്ടായി മാറുകയാണ്.

ക്യാമറയിലൂടെ നോക്കുന്ന നെസ്ലിന്റെ ഫസ്റ്റ് ലുക്ക് നേടിയ വമ്പന്‍ സ്വീകരണത്തിന് പിന്നാലെ, സിനിമയെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിയായിരിക്കുകയാണ്. മലയാളത്തിലെ മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവരടങ്ങുന്ന ശക്തമായ ക്രൂ അണിനിരക്കുന്ന ‘മോളിവുഡ് ടൈംസ്’ന്റെ ചിത്രീകരണം പൂർത്തീകരിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന ചിത്രമായതിനാല്‍ നസ്ലിന്‍, സംഗീത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലെ നിരവധി പ്രമുഖരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തില്‍ പ്രതീക്ഷിക്കാം.
ചിത്രത്തിന്റെ അടുത്ത അപ്ഡേഷനുകൾക്കായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Story Highlight : The first look poster of the Malayalam film “Mollywood Times” starring Naslen K Gafoor, has been released