‘ചിരി പൂരം കാണാൻ തിയറ്ററിലോട്ട് വിട്ടോ’ ; നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ മാജിക്ക് മഷ്റൂംസ്

January 23, 2026
Magic Mushroom teaser out

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ നാദിർഷായും യുവതാരം വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ഫാമിലി എന്റർടൈനർ മാജിക്ക് മഷ്റൂംസ് തിയറ്ററുകളിൽ ചിരി പടർത്തുന്നു. കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും പൊട്ടി ചിരിയിൽ പൊതിയുന്ന കഥ പറച്ചിൽ രീതിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കൊച്ചു ചെറുക്കൻ എന്ന അയോൺ തോമസിന്റെ കുട്ടിക്കാലം മുതലേയുള്ള സങ്കടങ്ങളുടെയും പ്രണയത്തിന്റെയും പ്രണയ തകർച്ചയുടെയും ഒടുവിലെ വിജയത്തിന്റെയും കഥയാണ് മാജിക്ക് മഷ്റൂംസിലെ പ്രമേയം. നാദിർഷ തന്നെ ഈണമിടുന്ന മനോഹര ഗാനങ്ങളും വളരെ മികച്ച ദൃശ്യങ്ങളും അടങ്ങിയ ഗാനരംഗങ്ങളാൽ സമൃദ്ധവുമാണ് മാജിക്ക്

Read also-‘ഞാൻ ഗ്യാപ്പിട്ടല്ലേ നിന്നത്, അവള് വീഡിയോ ഒന്നും എടുത്തിട്ടില്ല’; കുറിക്ക് കൊള്ളുന്ന ടീസറുമായി ‘മാജിക് മഷ്റൂംസ്’, ചിത്രം ജനുവരി 23ന് തിയേറ്ററുകളിൽ

സമകാലീനമായി കേരള സമൂഹം ചർച്ചയാക്കിയ ചില സംഭവങ്ങളും മാജിക്ക് മഷ്റൂംസ് ചർച്ച ചെയ്യുന്നുണ്ട്. ഫാമിലി എന്റർടൈനറാണെങ്കിലും ഫാന്റസിയുടെ ചുവയും നാദിർഷ ചിത്രത്തിൽ ഇഴ ചേർത്തിട്ടുണ്ട്. നവാഗതനായ ആകാശ് ദേവ് സംഭാഷണവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ നട്ടെല്ല് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഗംഭീര പ്രകടനമാണ്.

അക്ഷയ ഉദയകുമാർ നായികയാകുന്ന ചിത്രത്തിൽ ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുജിത് വാസുദേവ് ഛായാഗ്രഹണവും, ജോൺ കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.

Story highlights: ‘Wanna watch a laugh riot?’; Magic Mushroom’s by Nadirsha and Vishnu Unnikrishnan team