
കേരളം മഴക്കെടുതിയിൽ; അനാവശ്യമായ ഭീതി ജനിപ്പിക്കരുത്, ശക്തമായ സുരക്ഷയൊരുക്കി സേന
August 16, 2018 2:01 pmകേരളം മഴക്കെടുതിയിൽ അകപ്പെടുമ്പോൾ അനാവശ്യമായ രീതിയിലുള്ള ഭീതി ആളുകളിൽ ജനിപ്പിക്കരുതെന്ന് അധികൃതർ. ദുരിതമനുഭവിക്കുന്നവർക്ക് ശക്തമായ സുരക്ഷയൊരുക്കി സേന രംഗത്തുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതൽ രക്ഷാപ്രവർത്തനങ്ങളുമായി സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. എന്നാൽ കൂടുതൽ സുരക്ഷ ആവശ്യമായ സ്ഥലങ്ങളിലേക്ക് കേന്ദ്രത്തിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം അനാവശ്യമായ ഭീതി ജനിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കരണമാവുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും എമർജൻസി നമ്പറുകൾ തയാറാക്കിയിട്ടുണ്ട്. ഈ നമ്പറുകളിൽ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പറിലേക്ക് വിളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അനാവശ്യമായ രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതോടെ ആളുകൾ കൂടുതൽ ഭീതിയിൽ ആകുമെന്നും ഇത് സുരക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വൻ വിപത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഇത്തരത്തിൽ അനാവശ്യമായ വാർത്തകൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.