ഒന്നിച്ച് ഒരു വേദി പങ്കിട്ട് മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും; വൈറൽ വിഡിയോ കാണാം

‘ദേവാസുര’ത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ അനശ്വര കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠൻ . നായകനോളം പോന്ന വില്ലനായി ദേവാസുരത്തിലെത്തിയ മുണ്ടക്കൽ ശേഖരനും മലയാളത്തിലെ ലക്ഷണമൊത്ത വില്ലന്മാരിൽ കേമനാണ്. അസുരഭാവങ്ങളുള്ള നായകൻ നീലകണ്ഠന്റെയും അസുരനിൽ അസുരനായ മുണ്ടക്കൽ ശേഖരന്റേയും ശബ്ദങ്ങൾ അതേ മികവോടെ കൃത്യമായ മോഡുലേഷനോടെ അവതരിപ്പിക്കുന്ന  കലാകാരന്മാർ..രാവണപ്രഭുവിലെ കാർത്തികേയനായും  ആറാം തമ്പുരാനിലെ ജഗനാഥനായും വേദി കീഴടക്കുന്ന ഹാസീബിനൊപ്പം  മിഥുന്റെ ഡാഡി ഗിരിജയും  വില്ലന്മാർ എല്ലാവരും  എത്തുന്നത്തോടെ മിമിക്രി മത്സരം ശരിക്കും കനക്കുന്നു. പ്രകടനം കാണാം…