ഫിഫ 2018 വേൾഡ് കപ്പിലെ വിജയിയെ പ്രവചിച്ച് ഫുട്ബാൾ ഇതിഹാസ താരം ഡേവിഡ് ബെക്കാമിൻ. അർജന്റീനയും ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിൽ കളിക്കാൻ ഇറങ്ങുമെന്നും, ഇംഗ്ലണ്ട് വിജയിക്കുമെന്നുമാണ് ഡേവിഡ് ബെക്കാം പ്രവചിച്ചിരിക്കുന്നത്. ചൈനയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് താരം ലോകകപ്പ് വിജയിയെ പ്രവചിച്ചത്. ഒരു കാലത്ത് ഫ്രീ കിക്കുകളിലൂടെ ആരാധകരെ ആവേശത്തിലാക്കിയിരുന്ന താരമായിരുന്നു ബെക്കാം.