‘വാനി’ൽ ഇരട്ട വേഷത്തിൽ ദുൽഖർ..

രാ കാർത്തിക് സംവിധാനം ചെയ്യുന്ന ‘വാൻ’ എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും റിലീസായ മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘വാൻ’. ദുൽഖർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കെനന്യാ ഫിലിമ്സിന്റെ ബാനറിൽ ജെ ശെൽവ  കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റോഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ദുൽഖർ എത്തുന്നത്. സിനിമയിൽ ദുൽഖറിനൊപ്പം നാല് നായികമാരാണുള്ളത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീനാ ദയലനാണ്‌ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.