റിപ്പർ ചന്ദ്രനാകാനുറച്ച് മണികണ്ഠൻ …

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ മണികണ്ഠൻ ഇനി റിപ്പർ ചന്ദ്രനായെത്തും. നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘റിപ്പർ’ എന്ന  ചിത്രത്തിലാണ് മണികണ്ഠൻ നായകനായെത്തുന്നത്. കേരളത്തിലെ കുപ്രസിദ്ധ കൊലയാളി റിപ്പർ ചന്ദ്രന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘റിപ്പർ’. സെവൻ ജി സിനിമാസ്,കാസർഗോഡ് സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

രഞ്ജിരാജ് കരിന്തളം എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കെ സജിയാണ്. ജൂലൈയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ  പുറത്തുവിട്ടിട്ടില്ല.