ആരാധകരെ ആവേശത്തിലാക്കി ‘മറഡോണ’യുടെ മേക്കിങ് വീഡിയോ കാണാം

maradona tovino thomas first look poster

ടോവിനോ തോമസ് നായകനായെത്തുന്ന  ചിത്രം ‘മറഡോണ’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.  ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത്. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൾപ്പെടുന്ന ചിത്രം നവാഗതനായ വിഷ്ണു നാരായണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ  പുതുമുഖ താരം ശരണ്യ ആർ നായരാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. ചെമ്പൻ വിനോദ്, ബർജർ പട്ടേൽ, നിഷ്തർ   അഹമ്മദ്, ലിയോണ, ജിൻസ് ഭാസ്കർ, നിരഞ്ജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നേരത്തെ നിരവധി തവണ റിലീസ് ചെയ്യാൻ ഒരുങ്ങിയെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. എന്നാൽ ചിത്രം വൈകിപ്പിച്ചതിന് പിന്നിലെ രഹസ്യം  ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്ന എയ്ഞ്ചൽ എന്ന വെളുത്ത പ്രാവും റാമ്പോ എന്ന നായക്കുട്ടിയുമാണ് ചിത്രത്തിന്റെ റിലീസിങ് തിയതി വൈകിപ്പിക്കാൻ കാരണമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ്. ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പേരാണ് ചിത്രത്തിന്  നല്കിയിരിക്കുന്നതെങ്കിലും ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത കഥയാണ് ചിത്രം പറയുന്നത്.