പ്രണയം തുളുമ്പുന്ന ഗാനവുമായി പൃഥ്വിരാജും പാർവതിയും; മൈ സ്റ്റോറിയിലെ വീഡിയോ ഗാനം കാണാം..

നവാഗതനായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൈ സ്റ്റോറിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. “ആരാണ് നീ..” എന്ന ഹിറ്റ് ഗാനം ഷാൻ റഹ്മാനിന്റെ സംഗീതത്തിൽ ഹരീബ് ഹുസൈനും മേഘ ജോസ്‌കുട്ടിയും ചേർന്നാണ്   ആലപിചിരിക്കുന്നത്. റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറിയിൽ  പൃഥ്വിരാജും പാർവതിയും ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിന്  ശേഷം ഒന്നിക്കുന്നു എന്ന പ്രേത്യേകതയും  ഉണ്ട്.

“മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി” എന്നു തുടങ്ങുന്ന ഗാനം നേരത്തെ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെയും പർവ്വതിയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട റൊമാന്റിക് മെലഡി ഗാനം ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്

ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും  ഓ വി ദിനകറും ചേർന്നാണ് നിർമിക്കുന്നത്. പ്രിയാങ്ക് പ്രേം കുമാർ എഡിറ്റിങ്ങും ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം വീണ്ടും ആഗസ്റ്റ് 9 ന് റിലീസ് ചെയ്യും.