ആക്ഷനിൽ അത്ഭുതം സൃഷ്ടിക്കാൻ പ്രണവ് എത്തുന്നു, പുതിയ ചിത്രം ഉടൻ, വിശേഷങ്ങൾ അറിയാം…

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം 23 നാണ് കാഞ്ഞിരപ്പിള്ളിയിൽ ആരംഭിക്കുക. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.

ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത് . അരുൺ ഗോപിസംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്. നായകനായി അരങ്ങേറിയ ‘ആദി’ പോയ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ എന്ത് അത്ഭുതമാണ് കാണികൾക്കായി കരുതിവെക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.