‘ചോല’; പുതിയ ചിത്രവുമായി സനൽ കുമാർ ശശിധരൻ
										
										
										
											June 6, 2018										
									
								 
								
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചലച്ചിത്രം എസ് ദുർഗയ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചോല’. ജോജു ജോർജും നിമിഷ സജയനുമാണ് ചിത്രത്തിൽ മുഖ്യ കഥാ പാത്രങ്ങളായി എത്തുന്നത്. പുതു മുഖം അഖിൽ വിശ്വനാഥനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എഴുത്തുകാരനായ കെ വി മണികണ്ഠനും സനൽ കുമാറും ചേർന്നാണ് ചിത്രത്തിൻെറ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നീവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണ മാത്യുവും ഷാജി മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് എസ് ദുർഗ.
ഒരാൾപൊക്കം, ഒഴിവു ദിവസത്തെ കളി, ഉന്മാദിയുടെ മരണം എന്നിവയാണ് സനൽ കുമാറിന്റെ മറ്റ് മികച്ച ചിത്രങ്ങൾ.






