കോമഡി ഉത്സവത്തിന്റെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത ഗായികയാണ് അനന്യ. ഓട്ടിസം ബാധിച്ചിട്ടും താളപ്പിഴകളില്ലാതെ പാട്ട് പാടിയ സംഗീത പ്രതിഭ. വിധിയോട് പൊരുതിയ അനന്യയുടെ അച്ഛനും അമ്മയ്ക്കും എന്നും പ്രിയപ്പെട്ടവളായ അതുല്യ ഗായിക. ഉത്സവ വേദിയിൽ എത്തിയ എല്ലാവരെയും ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടാണ് അനന്യ പാടി തുടങ്ങിയത്. കലയുടെ മഹോത്സവ വേദിയ്ക്ക് മധുര സുന്ദര ഗാനങ്ങൾ സമ്മാനിച്ചതിന്, ശരീരത്തിന്റെ താളപിഴകൾക്കിടയിലും സംഗീതത്തെ നെഞ്ചോട് ചേർത്ത് പിടിച്ചതിന്, തളർന്നു പോയ ഒരുപാട് കലാകാരന്മാർക്ക് തിരിച്ചു വരാനുള്ള മാതൃകയായതിന്, കലയുടെ മഹോത്സവ വേദി ഒന്നടങ്കം ഹൃദയത്തോട് ചേർത്ത് നിർത്തിയ ഈ കുട്ടി കലാകാരിയുടെ പെർഫോമൻസ് കാണാം
Home Viral Cuts അസാധ്യമായി പാടി കോമഡി ഉത്സവ വേദിയുടെ കണ്ണുനിറച്ച ഓട്ടിസം ബാധിതയായ അനന്യയുടെ പെർഫോമൻസ് കാണാം