സിംപിളായി തമിഴിന്റെ വൻമതിലും കടന്ന് ഒരു ചൈനീസ് യുവതി; വൈറലായ വീഡിയോ കാണാം

July 31, 2018

വളരെ സിംപിളായി തമിഴ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങിയിരിക്കുകയാണ് ഒരു ചൈനീസ് യുവതി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വൻമതിലിനെക്കുറിച്ച് അനായാസം തമിഴിൽ സംസാരിക്കുന്ന ഈ പെൺകുട്ടി തമിഴിന്റെ വൻമതിലും കടന്നുവന്ന അടിക്കുറുപ്പോടെയാണ് ആനന്ദ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ലോകത്തിലെ ഏത് ഭാഷയും അനായാസം സംസാരിക്കാൻ സാധിക്കുന്നവരാണ് മലയാളികൾ. എന്നാൽ മറ്റുള്ളവർക്ക് വേറെ ഭാഷകളൊന്നും വഴങ്ങില്ലെന്നാണ് പൊതുവെ പറയുക. എന്നാൽ ഈ തെറ്റിദ്ധാരണകളൊക്കെ  മാറ്റിമറയ്ക്കുന്നതാണ് ഈ പെൺകുട്ടിയുടെ പ്രകടനം. തമിഴ് വളരെ എളുപ്പത്തിൽ സംസാരിക്കുന്ന ഈ പെൺകുട്ടിയുടെ ഉച്ചാരണവും വളരെ കൃത്യമാണ്. ഈ പെൺകുട്ടിയ്ക്ക് ആശംസകളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.