ദുൽഖറിന് പിറന്നാൾ സമ്മാനവുമായി തമിഴകം; പുതിയ ചിത്രത്തിന്റെ പോസ്റ്റർ കാണാം

നവാഗതനായ ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പുതിയ പോസ്റ്ററുകള്‍ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പ്രണയദിനമായ ഫെബ്രുവരി 14ന് പുറത്തു വിട്ടിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ തമിഴകത്തിന്റെയും  പ്രിയതാരമായി മാറുകയായിരുന്നു. പിന്നീട് സോളോ, വായൈ മൂടി പേസവും തുടങ്ങി നിരവധി സിനിമകള്‍  ദുൽഖറിന്റേതായി പുറത്തിറങ്ങി.

സിനിമാരംഗത്ത് 6 വര്‍ഷം പിന്നിടുന്ന ദുല്‍ഖറിന്റെ 25-ാമത് സിനിമയാണ് കണ്ണും കണ്ണും കൊള്ളെയടിത്താല്‍ ഓകെ കണ്‍മണിയിലൂടെ തമിഴിന്റെ പ്രിയപ്പെട്ട പ്രണയനായകനായി മാറിയ ദുല്‍ഖര്‍ വീണ്ടുമൊരു പ്രണയകഥയുമായി വരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. റിതു ശര്‍മയാണ് ചിത്രത്തില്‍ ദുൽഖറിന്റെ നായികയായെത്തുന്നത്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാന് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമ പ്രവർത്തകരും ആരാധകരുമായി നിരവധി ആളുകളാണ് മലയാളത്തിന്റെ കുഞ്ഞിക്കായ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.