രണ്ടാം വയസിൽ ലോക റെക്കോർഡ് നേടിയ കൊച്ചുമിടുക്കി; അത്ഭുതകരമായ വീഡിയോ കാണാം…

രണ്ടാം വയസിൽ ലോക റെക്കോർഡ് നേടിയ കൊച്ചു മിടുക്കി മീത് അമര്യഗുലാത്തിയുടെ അത്ഭുതകരമായ വീഡിയോ കാണാം. രാജ്യത്തെ 29 സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ തെറ്റുകൂടാതെ പറയുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഒറ്റ മിനുറ്റിലാണ് രാജ്യത്തെ എല്ലാ സംസ്ഥാങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ മീത് അമര്യ പറയുന്നത്. കുട്ടിയുടെ ബ്രില്യൻസിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്തെ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകൾ പറയുന്ന ഇന്ത്യക്കാരിയായ ഏറ്റവും ചെറിയ  വ്യക്തിയെന്ന ലോക റെക്കോർഡ് കഴിഞ്ഞ മാസമാണ് കുട്ടിയെത്തേടിയെത്തിയത്.

ഡൽഹി സ്വദേശിയായ മീതിന്റെ ‘അമ്മയാണ് കുഞ്ഞിന്റെ ഗുരു. കുട്ടിക്ക് ഏഴു മാസമുള്ളപ്പോൾ മുതലാണ് അമ്മ കുട്ടിയെ  രാജ്യത്തിന്റെ പേരുകൾ പഠിപ്പിച്ച് തുടങ്ങിയത്. മകളുടെ ഓർമ്മ ശക്തി അപരമാണെന്നും കാര്യങ്ങൾ വേഗത്തിൽ പഠിക്കുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.