മെസ്സി ആരാധകർക്ക് സന്തോഷ വാർത്തയുമായി ഫേസ്ബുക്ക്..

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മെസ്സി. മെസ്സിയുടെ കളി ടെലിവിഷനിൽ  ആസ്വദിക്കാൻ കഴിയില്ല എന്ന വാർത്ത ഇന്ത്യൻ ആരാധകരെ കടുത്ത നിരാശയിൽ ആഴ്ത്തിയിരുന്നു. ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ലാലിഗ ടെലിവിഷനിൽ  കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ കഴിഞ്ഞവർക്കാണ് സന്തോഷവാർത്ത ലഭിച്ചത്. ഇനി മുതൽ ലാലിഗ ഇന്ത്യക്കാർക്ക് ഫേസ്ബുക്കിലൂടെ ലൈവായി തന്നെ കാണാം .. .

ഈ മാസം 17-ന് ആരംഭിക്കുന്ന സ്പാനിഷ് ലീഗ് മത്സങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് ഫേസ്ബുക്കാണ്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി നേടിയിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്കിന്റെ ആദ്യ കരാറാണിത്. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യയിൽ ആയിരക്കണക്കിന് ആരാധകരുള്ള മെസ്സിയുടെ പ്രകടനം ടെലിവിഷനിൽ കാണാൻ സാധിക്കാത്തതിൽ വിഷമം അനുഭവിച്ചിരുന്ന ഫുട്ബോൾ പ്രേമികൾ വളരെ സന്തോഷത്തിലാണ്.