മിഥുന് ഇതിലും മികച്ച അനുകരണം സ്വപ്നങ്ങളിൽ മാത്രം; വൈറൽ വീഡിയോ കാണാം.

കോമഡി ഉത്സവ വേദിയിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പ്രിയ താരമായി മാറിയ അവതാരകനാണ് മിഥുൻ. ഇത്തവണ മിഥുന് മികച്ച രീതിയിലുള്ള സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് ബേസിൽ എന്ന യുവാവ്. മിഥുൻ തകർത്തഭിനയിച്ച ‘വെട്ടം’ എന്ന ചിത്രത്തിലെ ഫെലിക്‌സായും, ഉത്സവ വേദിയിലെ അവതാരകനായ മിഥുനായും വേദിയിൽ മികച്ച അനുകരണം കാഴ്ചവെച്ച ബേസിൽ, മലയാള സിനിമയ്ക്ക് തീരാ വേദനയായി അകാലത്തിൽ നമ്മിൽ നിന്നും വേർപിരിഞ്ഞുപോയ  ജിഷ്ണുവിന് ‘നമ്മൾ’ എന്ന ചിത്രത്തിൽ മിഥുൻ നൽകിയ ശബ്ദം കൂടി ചെയ്തപ്പോൾ ഉത്സവ വേദിയിലെ ആളുകളുടെ മനസും കീഴടക്കി. ബേസിലിന്റെ പ്രകടനം കാണാം..