ഐശ്വര്യയെപ്പോല്‍ ഹൃദയം കവര്‍ന്ന് ആരാധ്യയും; ചിത്രങ്ങള്‍ കാണാം

ഐശ്വര്യ റായിയെ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. സിനിമാജീവിതത്തിനപ്പുറം ഐശ്വര്യയുടെ അമ്മ സ്‌നേഹത്തിനും ആരാധകര്‍ ഏറെയുണ്ട്. മാതൃകാപരമായ ഒരു അമ്മജീവിതമാണ് ഐശ്വര്യയുടേതെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിപ്പേരാണ്. നേരത്തെ മുതല്‍ക്കെ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയെയും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ള ഈ കൊച്ചുസുന്ദരിക്കും ആരാധകര്‍ ഏറെയാണ്.

പ്രേക്ഷക ഹൃദയം വീണ്ടും കവര്‍ന്നിരിക്കുകയാണ് ആരാധ്യ. ഒരു പൊതുവേദിയില്‍വെച്ച് ഐശ്വര്യ റായിയെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗം. ‘ആരാധ്യേ നീയെന്നെ പരിപൂര്‍ണ്ണയാക്കി’ എന്ന കുറിപ്പോടെ ഐശ്വര്യ റായ് തന്നെയാണ് ആരാധ്യയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ നിരവധി പേര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു ഐശ്വര്യ റായ്. ഒപ്പം മകള്‍ ആരാധ്യയും അമ്മ വൃന്ദയുമുണ്ടായിരുന്നു. പുരസ്‌കാരം ലഭിച്ച ഐശ്വര്യയെ വേദിയിലെത്തി സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചാണ് ആരാധ്യ അഭിനന്ദനമറിയിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ ‘പ്രൗഡ് ഹസ്ബന്‍ഡ്’ എന്ന കുറിപ്പോടെ അഭിഷേക് ബച്ചനും പങ്കുവെച്ചു.

 

View this post on Instagram

 

?✨?LOVE YOU and THANK YOU ?✨?

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

View this post on Instagram

 

? MY LOVE..MY LIFE…?✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on