നൊമ്പരങ്ങളെ പാടിതോല്‍പിച്ച് അജയകുമാര്‍; വീഡിയോ കാണാം

പ്രതിസന്ധികളും വെല്ലുവിളികളും നിരന്തരം ജീവിതത്തെ വേട്ടയാടിയെങ്കിലും തോല്‍ക്കാന്‍ തയാറായിരുന്നില്ല അജയകുമാര്‍ എന്ന പാട്ടുകാരന്‍. മൂന്നാം വയസ്സില്‍ അജയ് കുമാറിന്‍ കാഴ്ച നഷ്ടപ്പെട്ടു. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഓരോന്നായി വന്നപ്പോഴും അജയ്കുമാര്‍ തളരാതെ പോരാടി.

കാസര്‍ഗോഡാണ്  അജയകുമാറിന്റെ സ്വദേശം. ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ കേരളത്തെ പ്രതിനനിധീകരിച്ചും അജയകുമാര്‍ കളിച്ചിട്ടുണ്ട്. പ്രസവത്തോടെ ഭാര്യ നഷ്ടപ്പെട്ടു. രണ്ടുവയസ്സുള്ള അജയകുമാറിന്റെ മകനും അന്ധതയുടെ വക്കിലാണ്. കൈത്താങ് എന്ന കാസര്‍ഗോഡ് ജില്ലയിലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണ് അജയകമാറിന്റെ മകന് ചികിത്സ ലഭ്യമാക്കുന്നത്.

ഹിസ്റ്ററിയില്‍ ഡിഗ്രീയും ബിഎഡും പൂര്‍ത്തിയാക്കിയിട്ടുണ്ട് ഈ പാട്ടുകാരന്‍. ജീവിതത്തിലെ പ്രശ്‌നങ്ങളെയും നൊമ്പരങ്ങളെയും പാട്ടിലൂടെ മറക്കുകയാണ് അജയ് കുമാര്‍. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്ന അജയകുമാറിന്റെ പ്രകടനം കാണാം