ശബ്ദങ്ങളുടെ ലോകത്ത് വിസ്മയം തീർത്ത് കൊച്ചുകലാകാരി; വൈറൽ വീഡിയോ കാണാം

കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയ കൊച്ചു കലാകാരി. ചെറുപ്രായത്തിൽ   തന്നെ അനുകരണങ്ങളിലൂടെ നിരവധി താരങ്ങളെ ഉൾത്തനിമ തോരാതെ അവതരിപ്പിക്കുന്ന അന്നാ ഫാത്തിമ എന്ന കൊച്ചുകലാകാരി കോമഡി ഉത്സവ വേദിയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്.  . കൊച്ചുമിടുക്കി അന്ന നാണിത്തള്ളയിൽ തുടങ്ങി നിരവധി താരങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ പരസ്യം വരെ വളരെ മനോഹരമായി അവതരിപ്പിച്ചു. നിഷ്കളങ്കമായ അവതരണത്തിലൂടെ വേദിയിലെത്തിയതോടെ  കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയർന്നു. കൊച്ചു കലാകാരിയുടെ പ്രകടനം കാണാം…