അനുഷ്ക ശർമ്മയ്ക്ക് വിശ്രമം നിർദേശിച്ച് ഡോക്ടർമാർ; രോഗ വിവരമറിഞ്ഞ് പ്രാർത്ഥനയോടെ ആരാധകർ..

ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള ദമ്പതികളാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരം  അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ  വീരാട് കൊഹ്‌ലിയും. പ്രിയ താരങ്ങൾക്കുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളിൽ പോലും ഏറെ ദുഖിതരാകുന്നവരാണ് നമ്മുടെ ആരാധകർ. ബോളുവുഡിന്റെ പ്രിയതാരം അനുഷ്‌കയെ ബാധിച്ച ബള്‍ജിങ് ഡിസ്ക് എന്ന രോഗമാണ് ഇപ്പോൾ ആരാധരെ ഏറെ വിഷമത്തിലാക്കുന്നത്. അനുഷ്കയുടെ രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്കയ്ക്ക് പ്രാര്‍ഥനയും പിന്തുണയുമായി എത്തുകയാണ് ആരാധകര്‍.

ബള്‍ജിങ് ഡിസ്ക് എന്ന രോഗമാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിന്‍റെ അസ്ഥിയെയാണ് രോഗം ബാധിക്കുന്നത്. നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ബള്‍ജിങ് ഡിസ്ക്.അനുഷ്കയുടെ രോഗത്തിന്‍റെ സ്റ്റേജിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, താരത്തിന് സമ്പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്നു അനുഷ്ക. രോഗം സ്ഥിരീകരിച്ചതോടെ പരിപൂര്‍ണ വിശ്രമത്തിനായി ഒരുങ്ങുകയാണ് അനുഷ്ക. ബോളിവുഡിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ശരത് കതാരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് വരുൺ ധവാനാണ്. മധ്യവയസ്കയായ ഗ്രാമീണ സ്ത്രീയുടെ രൂപത്തിൽ അനുഷ്‍ക ശര്‍മ്മ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോളിവുഡിന്റെ പ്രിയ താരങ്ങളായ അനുഷ്‍ക ശര്‍മ്മയും വരുണ്‍ ധവാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സൂയി ധാഗയ്ക്കുണ്ട്. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും.