അതിമനോഹരം ദൗര്‍ബല്യങ്ങളോട് പോരാടുന്ന അനന്യയുടെ പാട്ട്

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അനന്യ എന്ന കൊച്ചു കലാകാരി. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിട്ടുണ്ട് അനന്യയുടെ പാട്ടുകള്‍.
വെല്ലുവിളികള്‍ സൃഷ്ടിച്ച ദൗര്‍ബല്യങ്ങളോട് പോരാടുന്ന കലാകാരിയാണ് അനന്യ.

ചെറുപ്രായത്തില്‍തന്നെ അനന്യയെ ഓട്ടിസം ബാധിച്ചു. എന്നാല്‍ പ്രതിസന്ധികളില്‍ തളരാന്‍ അനന്യ തയാറായിരുന്നില്ല. പോരാട്ടാ വീര്യം ചോരാതെ ഈ കൊച്ചുമിടുക്കി ഇന്നും പോരാടുന്നുണ്ട്. ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ.കുടുംബത്തോടൊപ്പം ബാംഗ്ലൂറിലാണ് അനന്യ താമസിക്കുന്നത്. യൂട്യൂബില്‍ നിന്നും പാട്ടുകള്‍ സ്വയം കണ്ടെത്തി പഠിച്ചാണ് അതിമനോഹരമായി പാടുന്നത്.

കൂട്ടുകാരുടെയും വീട്ടുകാരുടെയും ഇടയില്‍ ഭാനു എന്ന ഓമനപ്പേരിലാണ് അനന്യ അറിയപ്പെടാറ്. അനേകരുടെ പ്രോത്സാഹനത്തെയും പിന്തുണയെയും എല്ലാത്തിനും ഉപരി സംഗീതത്തെയും കൂട്ടുപിടിച്ച് അനന്യ ഇന്ന് ഓട്ടിസത്തില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് ചുവടുവെച്ചുതുടങ്ങിയിട്ടുണ്ട്.

അനന്യയുടെ പെര്‍ഫോമന്‍സ് കാണാം