പാട്ടു പാടിയും പാട്ടിന് പിന്നിലെ കഥ പറഞ്ഞും രണ്ട് ഗായകർ; വൈറൽ വീഡിയോ കാണാം

നാടൻ പാട്ടുകളെ സ്നേഹിക്കുന്ന മലയാളികൾ ഒരുപോലെ ഏറ്റുപാടിയ ഗാനമാണ് ”താരകപെണ്ണാളേ…” മനോഹരമായ ഈ ഗാനം നിരവധി വേദികളിൽ ആയിരക്കണക്കിന് ഗായകർ പാടിത്തെളിയിച്ച ഗാനമാണ്. ഒരുപാട് വേദികളിലൂടെ ശ്രദ്ധേയമായ ഈ ഗാനത്തിന് പിന്നിലെ യഥാർത്ഥ വ്യക്തികൾ കോമഡി ഉത്സവ വേദിയിലൂടെ  ലോകത്തിന് മുന്നിൽ എത്തിയിരിക്കുകയാണ്. വെറുതെയിരിക്കുന്ന ഇടവേളകളിൽ മകൾക്ക് വേണ്ടി എഴുതിയ ഗാനം പിന്നീട് ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആരും കണ്ടിരുന്നില്ല.. കോമഡി ഉത്സവ വേദിയിലൂടെ പാട്ടു പാടിയും പാട്ടിന് പിന്നിലെ  കഥ പറഞ്ഞും വേദിയെ കയ്യിലെടുത്ത സത്യൻ കോമല്ലൂരും മധു മുണ്ടകവും… പെർഫോമൻസ് കാണാം..