നസ്രിയയെ ചേർത്തുപിടിച്ച് ഫഹദ്; ഹർഷാരവങ്ങളോടെ ടെക്കികൾ

മലയാളികൾ എന്നും സ്നേഹത്തോടെ ഉറ്റുനോക്കുന്ന താരദമ്പതികളാണ് ഫഹദും നസ്രിയയും. മലയാളത്തിലെ മികച്ച  അഭിനേതാക്കൽ എന്ന നിലയിൽ  വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് ഇരുവരും.. സിനിമാത്തിരക്കുകൾക്കിടയിലും ടെക്കികളുടെ ലോകത്തേക്ക് എത്തിയിരിക്കുകയാണ് ഈ താരദമ്പതികൾ.. സൈബർ സുരക്ഷയുടെ വിവിധ വശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പോലീസ് വിഭാഗം സംഘടിപ്പിച്ച കൊക്കൂൺ-11  എന്ന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇരുവരും ടെക്കനോപാർക്കിൽ എത്തിയത്.

ഇരുവരും ചേർന്ന് കൊക്കൂണിന്റെ ടീസർ വീഡിയോ പ്രകാശനം ചെയ്തു. ഹർഷാരവങ്ങളോടെ ഇരുവരെയും ഏറ്റെടുത്ത  ടെക്കികൾക്കിടയിലേക്ക് പ്രസംഗം നടത്താൻ ക്ഷണം ലഭിച്ച ഫഹദ് നസ്രിയയെയും ചേർത്തുപിടിച്ചാണ് പ്രസംഗം പറഞ്ഞത്. ഉത്‌ഘാടന ചടങ്ങിന് ശേഷം വേദിയിലേക്ക് പോകാൻ തുടങ്ങിയ നസ്രിയയെ അരികിലേക്ക് ഫഹദ് ചേർത്തുപിടിക്കുകയായിരുന്നു. ഈ പരുപാടിയിൽ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇരുവരും അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ടെക്നോപാർക്കിൽ എത്തിയ താരങ്ങൾ  ടെക്കികൾക്ക് നല്ലൊരു ഉപദേശം നൽകാനും മറന്നില്ല. സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്നും ഫഹദ് പറഞ്ഞു.