മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് നായിക

ലോകം മുഴുവൻ നിരവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടി. മലയാളത്തിൽ നിന്നും സൗത്ത് ഇന്ത്യയിലും ബോളിവുഡിലുമൊക്കെ ചുവട് ഉറപ്പിച്ച ദുൽഖർ സൽമാനും മമ്മൂട്ടിയെപ്പോലെ നിരവധി ആരാധകരുള്ള താരമാണ്. ഈ മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഫ്‌ളോറ സൈനി.

കർവാൻ കണ്ടപ്പോൾ മുതലാണ് താൻ ദുൽഖറിന്റെ കട്ടഫാനായി മാറിയതെന്ന് ഫ്ളോറ സൈനി പറഞ്ഞു. മലയാളത്തിൽ അവസരസരങ്ങൾ ലഭിക്കാത്തതു കൊണ്ട് മാത്രമാണ് താൻ അഭിനയിക്കാത്തത്. മികച്ച അവസരങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും ഫ്ളോറ സൈനി പറഞ്ഞു. ബോളിവുഡ് ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്ളോറ സൈനി. മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം അഭിനയിക്കണം എന്നാൽ ലിസ്റ്റിൽ ഒന്നാം സ്ഥാനം ദുൽഖർ സൽമാനാണെന്നും താരം പറഞ്ഞു.


ഈ വർഷത്തെ മെഗാ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് സ്ത്രീ എന്ന ചിത്രത്തിലാണ് സൈനി എത്തുന്നത്..  രാജ്കുമാറും ശ്രദ്ധ കപൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈനി മറാത്തി ചിത്രമായ ‘പരീ ഹൂം മേം’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.മലയാളത്തിൽ നിന്നുള്ള അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് താരമിപ്പോൾ.