തീവണ്ടിക്ക് ശേഷം കൽക്കിയായി ടൊവിനോ; ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം..

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ടോവിനോയെ നായകനാക്കി നവാഗതനായ പ്രവീൺ പ്രഭാരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൽക്കി ഉടൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ നായകനായി എത്തിയ ഫെല്ലിനി ചിത്രം തീവണ്ടി മികച്ച പ്രതികരണങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പറത്തുവിട്ടിരിക്കുന്നത്.

പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.